Skip to main content

കുടുംബശ്രീ-ജേണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

കാക്കനാട്: കുടുംബശ്രീ എറണാകുളം ജില്ല മിഷനില്‍ ജേണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ജേണലിസ്റ്റ് ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുന്നതിന് ജേണലിസത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 2017 നവംബര്‍ ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല. ആറു മാസമാണ് ജേണലിസ്റ്റ് ഇന്റേണിന്റെ പ്രവര്‍ത്തന കാലയളവ്. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പത്രക്കുറിപ്പ് തയാറാക്കല്‍, റിപ്പോര്‍ട്ടിംഗ്, ഡോക്യുമെന്റേഷന്‍, വെബ് സൈറ്റ് അപ്‌ഡേഷന്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, നൂതന പരിപാടി ആവിഷ്‌ക്കരണം തുടങ്ങിയവയാണ് ചെയ്യേണ്ട ജോലികള്‍. താത്പര്യമുള്ളവര്‍ ഡിസംബര്‍ 16 വൈകിട്ട് നാലിനു മുന്‍പ് ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, സിവില്‍ സ്‌റ്റേഷന്‍, രണ്ടാം നില, കാക്കനാട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 

date