Skip to main content

ക്ഷീരസംഗമം

 

കാക്കനാട്: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ല ക്ഷീരസംഗമം 2017-18 നോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തും. ജൂനിയര്‍ വിഭാഗത്തിന് (10 വയസില്‍ താഴെ) കളറിംഗ് മത്സരം (ഓയില്‍ പെയ്സ്റ്റല്‍), സീനിയര്‍ വിഭാഗത്തിന് (10 മുതല്‍ 15 വയസുവരെ) പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന എന്നിങ്ങനെയാണ് മത്സരങ്ങള്‍. പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് വയസു തെളിയിക്കുന്ന ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഡ്രോയിംഗ്/കളറിംഗ് സാമഗ്രികള്‍ സഹിതം 2018 ജനുവരി ആറിന് രാവിലെ 10 ന് മുന്‍പായി നോര്‍ത്ത് പറവൂര്‍ പൂയപ്പിള്ളി ക്ഷീര സഹകരണ സംഘം ഹാളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9497443830

date