Skip to main content

ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ പുനപരിശോധയും മുദ്രവയ്പ്പും

കാക്കനാട്: കണയന്നൂര്‍ താലൂക്ക് പരിധിയില്‍പ്പെട്ടതും 2017-ഡി ക്വാര്‍ട്ടറില്‍ പുനപരിശോധനാ കാലാവധി അവസാനിക്കുന്നതുമായ ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ ഡിസംബര്‍ 29 നു മുന്‍പ് കാക്കനാടുള്ള ലീഗല്‍ മെട്രോളജി ഓഫീസില്‍ ഹാജരാക്കി പുനപരിശോധനയ്ക്കും മുദ്രവയ്പ്പിനും വിധേയമാക്കണമെന്ന് ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ (ഓട്ടോറിക്ഷ) അറിയിച്ചു. കൃത്യമായി മുദ്രവയ്പ്പ് നടത്താതെ കുടിശിക വരുത്തുന്ന ഓട്ടോറിക്ഷ ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതാണ്. 

date