Skip to main content

റഷ്യയില്‍ നിന്നുള്ള യുവപ്രതിനിധി സംഘം  ഇന്ന് എത്തും (ഡിസംബര്‍ 13)

കാക്കനാട്: റഷ്യയില്‍ നിന്നെത്തുന്ന 50 പേരുടെ യുവപ്രതിനിധി സംഘത്തിന് യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഇന്ന് (ഡിസംബര്‍ 13) രാത്രി 9.30 നാണ് സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. സാംസ്‌കാരിക വിനിമയ പരിപാടിയുെട ഭാഗമായാണ് സംഘമെത്തുന്നത്. നാളെ (ഡിസംബര്‍ 14) കേരള ഫിഷറീസ് സര്‍വകലാശാലയില്‍ നടക്കുന്ന യൂത്ത് ഫോറത്തില്‍ സംഘം പങ്കെടുക്കും. തുടര്‍ന്ന് വൈകിട്ട് ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കും. 15 ന് കണ്ണന്‍കുളങ്ങര ഗവ. ആയുര്‍വേദ കോളേജിലെത്തുന്ന സംഘം എന്‍എസ്എസ് വൊളന്റിയേഴ്‌സുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് ഡച്ച് പാലസും തൃപ്പൂണിത്തുറ ഹില്‍ പാലസും സന്ദര്‍ശിക്കും. 16 ന് സംഘം ആലപ്പുഴയ്ക്ക് തിരിക്കും. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്ന സംഘത്തോടൊപ്പം യുവജനക്ഷേമ ബോര്‍ഡ് പ്രവര്‍ത്തകരുമുണ്ടാകുമെന്ന് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശ്രീകല അറിയിച്ചു.

date