Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു   

 ജില്ലയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തുവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂനികോഡ് ഫോണ്ടില്‍ മലയാളം ടൈപ്പു ചെയ്യാന്‍ 5 ദിവസത്തെ പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  കണ്ണൂര്‍ ജില്ലാ കലക്ടറുടെ പേരിലുള്ളതും മുദ്രവച്ചതുമായ ക്വട്ടേഷനുകള്‍ 20 ന് 4 മണിക്ക് മുമ്പ് കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ക്ക് ലഭിക്കണം.
പി എന്‍ സി/4708/2017 

date