Skip to main content

സ്വച്ച് ആക്ഷന്‍ വര്‍ക്ക് ഷോപ്പും  ടൂറിസം ബോധവത്കരണ ക്യാമ്പും

 ജില്ലയിലെ ടൂറിസം രംഗത്തെ സംരംഭകര്‍ക്കായി കേന്ദ്രടൂറിസം മന്ത്രാലയ ത്തിന്റെ   സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്വച്ഛ ആക്ഷന്‍ സ്‌കീമും ടൂറിസം ബോധവത്കരണ ക്യാമ്പയിനും സംഘടിപ്പിക്കുന്നു..
    ജില്ലയിലെ ഹോട്ടല്‍ റസ്റ്റോറന്റ്, റിസോര്‍ട്ട്  ഹോംസ്റ്റേ, ടൂര്‍  ഓപ്പറേറ്റേഴ്‌സ് , ട്രാവല്‍  ഏജന്‍സീസ് തുടങ്ങിയവയുടെ സംരംഭങ്ങള്‍ക്കായി ശില്‍പശാല ഡിസംബര്‍   15 ന് കണ്ണൂരില്‍ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക് ഡിടിപിസി ഓഫീസുമായിബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 0497-2706336
    ഡിസംബര്‍ 16 ന് പുലര്‍ച്ചെ പയ്യാമ്പലത്ത്് ടൂറിസം ബോധവത്കരണ ക്യാമ്പയിനും നടത്തും.  വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ശുചിത്വമുളളതായി സംരക്ഷിക്കപ്പെടേണ്ട ആവശ്യം മുന്‍ നിര്‍ത്തി ഫോട്ടോപ്രദര്‍ശനം, തെരുവ് നാടകം മുതലായവ ക്യാമ്പയിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. 
പി എന്‍ സി/4710/2017 

date