Skip to main content

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഹൈടെക്ക് പ്ലഗ് നഴ്‌സറി ഉദ്ഘാടനം 16-ന്

 

കൊച്ചി: മൂവാറ്റുപുഴ നടുക്കരയില്‍ ഹൈടെക് പ്‌ളഗ് നഴ്‌സറിയുടെ ഉദ്ഘാടനം ഡിസംബര്‍ 16-ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ എം.പി മാരായ അഡ്വ.ജോയിസ് ജോര്‍ജ്, കെ.വി.തോമസ്, വി.ടി.ഇന്നസെന്റ്, എം.എല്‍.എ മാരായ എല്‍ദോ എബ്രഹാം, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിളളി, ഹൈബി ഈഡന്‍, വി.കെ.ഇബ്രാഹിം കുഞ്ഞ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജെ.മാക്‌സി, റോജി എം.ജോണ്‍, വി.പി.സജീന്ദ്രന്‍, വി.ഡി.സതീശന്‍, എസ്.ശര്‍മ, എം.സ്വരാജ്, പി.ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളള, മുന്‍ എം.എല്‍.എ ബാബുപോള്‍,  കാര്‍ഷിക ഉല്‍പാദന കമ്മീഷണര്‍ ടിക്കാറാം മീണ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പദ്ധതിയുടെ ധനസഹായത്തോടുകൂടിയാണ് ഹൈടെക് പച്ചക്കറി തൈ ഉല്‍പാദനകേന്ദ്രം വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രതിവര്‍ഷം രണ്ട് കോടി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുളള ഈ യൂണിറ്റില്‍ നാല് പോളി ഹൗസുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, വിത്ത് നടീല്‍ യൂണിറ്റ്, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്നു. നടീല്‍ മാധ്യമം നിറയ്ക്കുന്നതു മുതല്‍ വിത്ത് പാകുന്നതും കണ്‍വേയര്‍ വഴി പോളി ഹൗസിലേക്ക് എത്തിക്കുന്നതും തുടര്‍ന്നുളള വളപ്രയോഗവും, ജലസേചനവും ഈ യൂണിറ്റില്‍ പൂര്‍ണമായും യന്ത്രവല്‍കൃതമാണ്. കേരളത്തിലെ ഇത്തരത്തിലുളള ആദ്യ സംരംഭവും ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തേതുമാണിത്്. 

date