Skip to main content

വാഹന ലേലം

 

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ കാര്‍-രണ്ട്, ഓട്ടോറിക്ഷ-നാല്, മോട്ടോര്‍ സൈക്കിള്‍-ഏഴ്, പിക്അപ് വാന്‍-ഒന്ന്, മിനിട്രക്ക്-ഒന്ന്, സ്‌കൂട്ടര്‍-നാല് എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ഡിസംബര്‍ 14-ന് രാവിലെ 11-ന് മാമല എക്‌സെസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍ 0484- 2786848) പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡപ്യൂട്ടീ കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്നുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

 

date