Skip to main content

വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകള്‍ക്ക് നിരോധനം     

കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വാഹനങ്ങളില്‍ അപകടത്തിന്റെ തീവ്രത ഉണ്ടാക്കുന്ന തരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍, ബാറുകള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.  പുതിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെല്‍മെറ്റ് റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് ഇവ മതിയാവുന്നതാണ്.  ഇവ പൂര്‍ണമായും സൗജന്യമായി ലഭിക്കുന്നതുമാണ്.  മറ്റുള്ളവ പിടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി പരിഗണിക്കും.  നാലുചക്രവാഹനങ്ങളിലും ക്രാഷ്ഗാര്‍ഡുകള്‍, ലൈറ്റുകള്‍ മുതലായവ പിടിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.  വാഹന പരിശോധന സമയത്തും ഇവ പിടിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് ആര്‍ ടി ഒ അറിയിച്ചു.
പി എന്‍ സി/4712/2017 
 

date