Skip to main content

വിവേകാനന്ദ സ്പര്‍ശം: ചിത്രകലാ ക്യാമ്പ് ആരംഭിച്ചു

 

കൊച്ചി: വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവേകാനന്ദ സ്പര്‍ശം പരിപാടി ഡിസംബര്‍ 15-ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കും.  വൈകിട്ട് ആറിന് ഡോ.കെ.ജി.പൗലോസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി മേയര്‍ സൗമിനി ജയിന്‍ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവന്‍ ഒരുക്കുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഭൃശ്യ-ശ്രാവ്യ വിരുന്ന് വൈകിട്ട് ഏഴിന് അരങ്ങേറും.

വിവേകാനന്ദ സ്പര്‍ശത്തോടനുബന്ധിച്ച് 28 ചിത്രകാരന്മാന്‍ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് ഇന്ന് (ഡിസംബര്‍ 13) നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു

വിവേകാനന്ദ സ്പര്‍ശം ആസ്പദമാക്കി നടക്കുന്ന ചിത്രകലാ ക്യാമ്പില്‍ ഷിനോദ് അക്കരപറമ്പില്‍, സനീഷ് കൊല്ലനണ്ടി, അരവിന്ദ്.കെ.എസ്, ജോയ്.എ.എം, ജയേഷ് പാറോളി, സജീവ് കീഴാരിയൂര്‍, ഷിയാസ് ഖാന്‍, രജിനി എസ്.ആര്‍, സുമി.കെ.ആര്‍, ജോഷ് ജോര്‍ജ്ജ് ജോസഫ്, മനോജ് രാജഗിരി, വര്‍ഗീസ് കളത്തില്‍, ലക്ഷ്മി എസ്.എസ്, അനില്‍കുമാര്‍.കൊളി, സുഭാഷ്.പി, ലാലി റോഷന്‍, റിന്‍സി.ആര്‍.എസ്, ലാസ്യ.ടി.ആര്‍, ഷൈജു കെ.കെ, ശ്രുതി.എസ് കുമാര്‍, ശിവരാജ്, ജ്യോതിലാല്‍, ടിറ്റോ സ്റ്റാന്‍ലി, ആഷിക്.എല്‍, അഞ്ജലി സദാനന്ദര്‍, കിരണ്‍ വി.എസ്., എന്‍.ദിവാകരന്‍, സംഗീത് ശിവന്‍ എന്നിവര്‍ പങ്കെടുക്കും.

date