Skip to main content

മൈക്രോ  എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്മാരെ ആവശ്യമുണ്ട്       

കുടുംബശ്രീ സംരംഭ വികസനവുമായി ബന്ധപ്പെട്ട് മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള 25-50 വയസ്സു വരെ പ്രായപരിധിയിലുള്ള വനിതകളെ ആവശ്യമുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. കുടുംബശ്രീ  എ ഡി എസ്സ് , സി ഡി എസ് സമിതികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് ലഭിക്കും. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം  ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ആര്‍ പി കോംപ്ലക്‌സ്, നിയര്‍ അശോക ഹോസ്പിറ്റല്‍, തെക്കിബസാര്‍, കണ്ണൂര്‍-2 എന്ന വിലാസത്തിലോ ഡിസംബര്‍  20 നകം ലഭിക്കണം. ഫോണ്‍ 0497 2702080. 
പി എന്‍ സി/4713/2017 
 

date