Skip to main content

ഒറ്റത്തവണ പരിശോധന     

സര്‍വ്വേ & ലാന്റ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ് 2 തസ്തികയുടെ തെരഞ്ഞെടുപ്പിനായി നവംബര്‍ 7 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിലുള്‍പ്പെട്ട മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പരിശോധന കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫീസില്‍  ഡിസംബര്‍ 15 മുതല്‍ 2018 ജനുവരി 3 വരെ രാവിലെ 10 മണി മുതല്‍ നടത്തും.                         ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന നല്‍കിയിട്ടുണ്ട്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, (എസ്.സി./എസ്.ടി-ക്കാര്‍ക്ക് മാത്രം), നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (മറ്റു പിന്നോക്ക സമുദായം), സ്‌പോര്‍ട്‌സ്/എക്‌സ് സര്‍വീസ്‌മെന്‍ ആണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ജോലിയുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ്/റസീപ്റ്റ്, ഭിന്നശേഷിയുള്ളവരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത സ്ഥലത്തും തീയതിയിലും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്.  തസ്തികയ്ക്ക് അവശ്യംവേണ്ടതായ യോഗ്യതകളും മറ്റ് അനുബന്ധ രേഖകളും നേരത്തെ വെരിഫൈ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വീണ്ടും ഹാജരാകേണ്ടതില്ല. ഫോണ്‍- 0495 2371500.
പി എന്‍ സി/4714/2017

date