Skip to main content

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

2017 -18 അധ്യയന വര്‍ഷത്തേക്ക് തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവിലേക്ക് 15ന് രാവിലെ  11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍  ഗസ്റ്റ് അധ്യാപകരുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം  എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം.

 പി.എന്‍.എക്‌സ്.5290/17

date