Skip to main content

നിയമസഭാ സമിതി തെളിവെടുക്കും

സ്ത്രീകളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഡിസംബര്‍ 20ന് രാവിലെ 10.30ന് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.  ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച വിവിധ പരാതികളില്‍ റിപ്പോര്‍ട്ട് ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും തെളിവെടുക്കും.  സമിതിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.  സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാനുളള വ്യക്തികള്‍, സംഘടനാ പ്രതിസനിധികള്‍ എന്നിവര്‍ യോഗത്തിനെത്തി സമിതി അധ്യക്ഷയ്ക്ക് പരാതി രേഖാമൂലം നല്‍കണം.  ജില്ലയിലെ സര്‍ക്കാര്‍ ഒബസര്‍വേഷന്‍ ഹോമും മഹിളാ മന്ദിരവും സമിതി സന്ദര്‍ശിക്കും.

 പി.എന്‍.എക്‌സ്.5291/17

date