Post Category
ഹരിതകേരളം ഫോട്ടോപ്രദര്‍ശനം നടത്തി
ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം ഫോട്ടോപ്രദര്‍ശനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. ബേഡഡുക്ക കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ നടന്ന ഫോട്ടോപ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. പി കരുണാകരന്‍ എം പി മറ്റു ജനപ്രതിനിധികള്‍ സംബന്ധിച്ചു.
date
- Log in to post comments