Skip to main content

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷ

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മാര്‍ച്ച് 2018 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ തിയറി വിഷയങ്ങള്‍ മാര്‍ച്ച് ഏഴിനും വൊക്കേഷണല്‍ മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12 നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 21 വരെയും 20 രൂപ പിഴയോടെ ജനുവരി അഞ്ച് വരെയും '0202-01-102-93-VHSE Fees' എന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാ ഫാറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം www.vhsexaminationkerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷകളുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.

 പി.എന്‍.എക്‌സ്.5293/17

date