Skip to main content

സപ്ലൈകോ ഗൃഹോപകരണ വിപണനം സംസ്ഥാനതല ഉദ്ഘാടനം  ഇന്ന്

 

    സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗൃഹോപകരണ വിപണന ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 10 വില്‍പ്പനശാലകളിലൂടെയാണ് ആദ്യപടിയായി വിപണനം ആരംഭിക്കുന്നത്.  കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും, കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും, തൃശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് ഗൃഹോപകരണ വിപണനം തുടങ്ങുന്നത്.  തല്‍സമയം തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റു വില്‍പ്പനശാലകളുടെയും വിപണനോദ്ഘാടനം നടക്കും.  എം.എല്‍.എ.മാര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.   

 

 പ്രമുഖ കമ്പനികളുടെ  മിക്‌സി,  പ്രഷര്‍ കുക്കര്‍,  സീലിംഗ് ഫാന്‍, ഗ്യാസ് സ്റ്റൗ, എയര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, തെര്‍മല്‍ ഫ്‌ളാസ്‌ക്, അയേണ്‍ ബോക്‌സ്, ഡിന്നര്‍ സെറ്റ്, ഫ്രൈ പാന്‍,  കാസ്സെറോള്‍, മോപ്പുകള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.  40 ശതമാനം വരെ കുറഞ്ഞ വില യിലാണ് വില്‍പന. ഉദ്ഘാടനത്തോടനുബന്ധിച്ച് മാര്‍ച്ച് 15വരെ ഈ വില്‍പ്പന ശാലകളില്‍ നിന്നും ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പ് വഴി ഓരോ വില്‍പ്പനശാലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200 രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നല്‍കും. 

date