Skip to main content

ഭക്ഷണശാലകളില്‍ പരിശോധന നടത്തി

 

      ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം ജില്ലയിലെ ജനപ്രിയ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ രാത്രികാല പരിശോധനകള്‍ നടത്തി. 44 ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ന്യൂനതകളോ നിയമ ലംഘനങ്ങളോ കണ്ടെത്തിയ 18 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ 11 സ്ഥാപനങ്ങള്‍ക്ക് 28,000 രൂപ പിഴ ചുമത്തി.  പാല ഈരാറ്റുപേട്ട റോഡിലെ പീജേയിസ് ഹോട്ട് ചിക്ക്‌സ്,  പാല ഇടപ്പാടി ഹോട്ടല്‍ പൊന്‍പുലരി, പാമ്പാടി 8-ാം മൈല്‍ അച്ചായന്‍സ് റസ്റ്റോറന്റ്, പാമ്പാടി കോഫി ഹൗസ് ആന്‍ഡ് ഫാമിലി റസ്റ്റോറന്റ്, പാമ്പാടി വെള്ളൂര്‍ അല്‍-കാട്ടാബീസ്, കോട്ടയം കാരിത്താസ് ജംഗ്ഷന്‍ ഹോട്ടല്‍ ഐശ്വര്യ, കോട്ടയം കാരിത്താസ് ജംഗ്ഷന്‍ മലബാര്‍ സ്വീറ്റ് ഹൗസ്, കോട്ടയം കാരിത്താസ് ജംഗ്ഷന്‍ ഹോട്ട് ബ്രെഡ് ബേക്കേഴ്‌സ്, അതിരമ്പുഴ സാജുസ് റസ്റ്റോറന്റ്, അതിരമ്പുഴ തലശ്ശേരി ഹോട്ടല്‍, അതിരമ്പുഴ അന്നാസ് സ്വീറ്റ് ഷോപ്പ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ്  പിഴ ചുമത്തിയത്. 

 (കെ.ഐ.ഒ.പി.ആര്‍-375/19) 

date