Post Category
ചവിട്ടു നാടകം സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ച പ്രദര്‍ശന മേളയില്‍ അരങ്ങേറിയ ചവിട്ടുനാടകം ശ്രദ്ധേയമായി. നടന്‍ സ്വയം പാട്ടു പാടി ചവിട്ടിക്കളിക്കുന്ന പരമ്പരാഗത ശൈലിയിലാണ് അവതരിപ്പിച്ചത്.കൊച്ചിന്‍ ചവിട്ടുനാടക കളരിയിലെ 13 കലാകാരന്മാര്‍ ചേര്‍ന്നാണ് ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ അരങ്ങിലെത്തിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെയും, കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കളരികളില്‍ ഒന്നാണിത്.
2013 - ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കലാശ്രീ ബ്രിട്ടോ വിന്‍സെന്റാണ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.
(കെ.ഐ.ഒ.പി.ആര്‍-377/19)
date
- Log in to post comments