Skip to main content

സര്‍ഗസന്ധ്യ സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ഗസന്ധ്യ സംഘടിപ്പിച്ചു. പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  സര്‍ഗസന്ധ്യ സിനിമാ താരം ടിനി ടോം ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ, ട്രാഫിക് ബോധവത്കരണ ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും മുഖ്യ പ്രഭാഷണവും  ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് നസീം എ അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ് പിള്ള സ്വാഗതവും സബ് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ കെ.പി നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് പോലീസ് വകുപ്പ് സേനാംഗങ്ങളുടെ കഥാപ്രസംഗം, ഗാനമേള, നാടകം, വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവ നടന്നു.

date