ബാല്യകാലത്ത് വാത്സല്യം ലഭിക്കുക കുട്ടികളുടെ അവകാശം -മന്ത്രി മാത്യു ടി.തോമസ്
ബാല്യകാലത്ത് വാത്സല്യം ലഭിക്കുക കുട്ടികളുടെ അവകാശമാണെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും പ്രസ് ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ബാലാവകാശ സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിയ സാമൂഹ്യ സാഹച ര്യത്തില്‍ കുടുംബ ബന്ധങ്ങളില്‍ ശൈഥില്യങ്ങളുണ്ടായിട്ടുണ്ട്. ഇത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണ്. വാത്സല്യം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ നിയമ നിര്‍മാണം കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നവയല്ല. ബാല്യ കൗമാരങ്ങളി ല്‍ ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍ പലപ്പോഴും കുട്ടികളെ തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം കുട്ടികള്‍ക്ക് കൈത്താങ്ങാകുവാന്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയും. ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സ്വയം നിയന്ത്രണം പാലിക്കുവാനും കഴിയണം. ശബരിമലയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വിലപ്പെട്ടവയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീര്‍ഥാടക ക്ഷേമത്തിനുതകുന്ന പല പദ്ധതികളും നടപ്പാക്കാന്‍ ജലവിഭവ വകുപ്പിന് കഴിഞ്ഞു. ജലസുരക്ഷ സംബന്ധിച്ച് വിവിധ ഭാഷകളില്‍ ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചത്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങ ള്‍ ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്. ബാലാവകാശ സംരക്ഷണത്തിലും കുട്ടികളുടെ പുരോഗതിക്കുന്നതകുന്ന പദ്ധതികളുടെ നടത്തിപ്പിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ രാഷ്ട്രത്തിന്‍റെ പൊതുസ്വത്താണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. അതുകൊണ്ട് കുട്ടികളെ സംരക്ഷിക്കേണ്ട ബാധ്യതയും പൊതുസമൂഹത്തിനുണ്ട്. ബാലാവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിവ് ഏറെ പരിമിതമാണ്. രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന പല വീടുകളിലെയും കുട്ടികളുടെ സംരക്ഷണം ഡേകെയര്‍ സെന്‍ററുകളിലാണ്. ഇത്തരത്തിലുള്ള ചില കേന്ദ്രങ്ങളില്‍ ക്രൂര പീഡനമാണ് കുട്ടികള്‍ ഏറ്റുവാങ്ങുന്നത്. ഇത്തരം കുട്ടികള്‍ ഭാവിയില്‍ സാമൂഹ്യവിരുദ്ധരായി മാറുന്ന ഒരു സാഹചര്യം ഉണ്ടാകാം. അണുകുടുംബ വ്യവസ്ഥയില്‍ കുട്ടികളുടെ സംരക്ഷണം ഡേകെയറുകളില്‍ ഏല്‍പ്പിക്കുകയല്ലാതെ രക്ഷിതാക്കള്‍ക്ക് മറ്റ് മാര്‍ഗമില്ല. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഭരണ സംവിധാനങ്ങള്‍ക്കുമുണ്ടെന്നും എംഎല്‍എ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ലഘുലേഖകളുടെയും കൈപ്പുസ്തകത്തിന്‍റെയും വിതരണവും എംഎല്‍എ നിര്‍വഹിച്ചു.
ശിശുസംരക്ഷണ യൂണിന്‍റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കുട്ടികളുടെ ക്ഷേമത്തിനായി ശ്രദ്ധേയമായ നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്ത് ജില്ലാ ഭരണകൂടത്തിന്‍റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെയും ആഭിമു ഖ്യത്തില്‍ ശബരിമലയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബാലവേലയ്ക്കെത്തിയ 12 കുട്ടികളെ മോചിപ്പിച്ച് അവരുടെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാന്‍ കഴിഞ്ഞു. ഓപ്പറേഷന്‍ ശരണബാല്യം എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന അവസരങ്ങളില്‍ സ്കൂള്‍ അവധിക്കാലത്ത് കുട്ടികളെ അങ്കണവാടികളില്‍ എത്തിച്ച് സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പിന്നാക്ക പ്രദേശങ്ങളിലുള്ള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദിശാപദ്ധതി കുട്ടികളുടെ സംരക്ഷണത്തിനായുള്ള നാട്ടിലൊരുകൂട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ ഏറെ പങ്കുവഹിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. റാന്നിയിലെ പട്ടികവര്‍ഗ കോളനിയില്‍ അടുത്തിടെ സര്‍ക്കാര്‍ ആംബുലന്‍സ് കിട്ടാത്തതുമൂലം ഒരു സ്ത്രീ വീട്ടില്‍ ഒരു കുട്ടിക്ക് ജډം നല്‍കി. സ്വകാര്യ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിയാല്‍ ഇതിനുള്ള തുക പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുമെന്ന അറിവില്ലായ്മയാണ് ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചത്. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താത്ത പട്ടികവര്‍ഗ പ്രൊമോട്ടറെ മാറ്റിയിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു.
പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതം ആശംസിച്ചു. ബാലാവകാശ സംരക്ഷണം മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ബോബി എബ്രഹാം ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 3335/1
- Log in to post comments