Skip to main content

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ :  സിറ്റിംഗ് മാര്‍ച്ച് രണ്ടിന്

പ്രവാസി ഭാരതീയര്‍ കേരളീയരുടെ പരാതികള്‍ കേള്‍ക്കുവാനും അവരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, കാതലായ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളില്‍ സിറ്റിംഗ് നടത്തിവരുന്നു. ഇതിനോടൊപ്പം  പ്രവാസികളുടെ പലപ്രശ്നങ്ങളില്‍ കമ്മീഷന്‍ ഇടപെട്ട് അവയ്ക്ക് സൃഷ്ടിപരമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍  മാര്‍ച്ച് രണ്ടിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ നാദാപുരം പഞ്ചായത്ത് ഹാളില്‍ നടത്തുന്ന സിറ്റിംഗില്‍ പരാതികള്‍ സ്വീകരിക്കും. . കൂടാതെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക് സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം - 14 എന്ന വിലാസത്തിലോ ിൃശരീാാശശൈീി@സലൃമഹമ.ഴീ്.ശി, ലെര്യരീാി.െിൃശ@സലൃമഹമ.ഴീ്.ശി എന്ന ഇ.മെയില്‍ വിലാസത്തില്‍ പരാതികള്‍ മൂന്‍കൂറായി അയക്കാമെന്ന് അസി. സെക്രട്ടറി അറിയിച്ചു.

date