Skip to main content

ബാലാവകാശ സംരക്ഷണ നിയമം സെമിനാര്‍ ഇന്ന് (13ന്)     

    ബാലാവകാശ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ്ബിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെയും സഹകരണത്തോടെ നടന്നുവരുന്ന ദ്വിദിന സെമിനാറില്‍ ഇന്ന് (13) രാവിലെ 10ന് സാമൂഹിക നീതിയും കുട്ടികളുടെ അവകാശ സംരക്ഷണവും എന്ന വിഷയത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനു എസ്.നായര്‍ മുഖ്യപ്രഭാഷണം നടത്തും. കേരള കൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തില്‍ മോഡറേറ്ററായിരിക്കും. പ്രസ് ക്ലബ്ബ് ട്രഷറര്‍ എസ്.ഷാജഹാന്‍ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.ജി.ഉമേഷ് നന്ദിയും പറയും. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം എന്ന വിഷയം രാവിലെ 11 ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ജേക്കബ് അവതരിപ്പിക്കും. ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എബ്രഹാം തടിയൂര്‍ മോഡറേറ്ററാകും. ഉച്ചയ്ക്ക് 12ന് ഐസിപിഎസ് പദ്ധതിയും ജില്ലാതലത്തില്‍ നടപ്പാക്കുന്ന പദ്ധതികളും എന്ന വിഷയം  ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഫാക്കല്‍റ്റി ഷാന്‍ രമേശ് ഗോപന്‍ അവതരിപ്പിക്കും. മാതൃഭൂമി ബ്യൂറോ ചീഫ് ടി.അജിത് കുമാര്‍ മോഡറേറ്ററാകും. അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.ശ്രീഷ് നന്ദി പറയും.
                                                           (പിഎന്‍പി 3340/17)

date