ലൈഫ് മിഷനില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറെ നിയമിക്കും
ലൈഫ് മിഷന് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉണ്ടാവണം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും (പൊതുമരാമത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററേറ്റ്, ഹൗസിങ് ബോര്‍ഡ്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍/അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവൃത്തിപരിചയമുണ്ടാവണം. 40,000 രൂപയാണ് പ്രതിമാസ വേതനം.
നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷയും വിശദമായ ബയോഡേറ്റയും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ലൈഫ് മിഷന്, സെക്രട്ടേറിയറ്റ്, അനക്സ്-ഒന്ന്, റൂം നം. 501 സി, തിരുവനനന്തപുരം എന്ന വിലാസത്തില്‍ 23 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം.
പി.എന്‍.എക്സ്.5295/17
- Log in to post comments