Skip to main content

ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ നടത്തി

    ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച് എഴുമറ്റൂര്‍ ജോസഫ് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ ആരോഗ്യ ബോധവത്ക്കരണ സെമിനാറും പ്രദര്‍ശനവും നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ മാത്യു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സുരേഷ് അ
ധ്യക്ഷനായിരുന്നു. സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജസ്റ്റിന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ റ്റി.കെ. അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രോഗപ്രതിരോധ വാക്സിനേഷന്‍റെ ആവശ്യകത എന്ന വിഷയത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ കോശി സി.പണിക്കരും പരിസര ശുചീകരണം നിലനില്‍പ്പിനായി എന്ന വിഷയത്തില്‍     ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാറും ക്ലാസ് നയിച്ചു. സെമിനാറിന്‍റെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ ചിത്രപ്രദര്‍ശനവും ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു.                                                 (പിഎന്‍പി 3339/17)
 

date