Skip to main content

സ്‌പോര്‍ട്‌സ് മീറ്റ് നടത്തും

കേന്ദ്രീയ സിലബസ് അടിസ്ഥാനമാക്കിയുളള കേരളത്തിലെ സി.ബി.എസ്.സി, ഐ.സിഎസ്.സി,  നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ കായിക താരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കും.  അണ്ടര്‍ 14നും, അണ്ടര്‍ 17നും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും) രണ്ടു വിഭാഗമായി അത്‌ലറ്റിക്‌സ് മത്സരം നടത്തും.  സംസ്ഥാന മത്സരങ്ങള്‍ ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താനാണ് തീരുമാനം.  ജനുവരി 20ന് മുമ്പായി ജില്ലാതല മത്സരങ്ങള്‍ നടക്കും.  ജില്ലയില്‍ നിന്ന് ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം.

 പി.എന്‍.എക്‌സ്.5299/17

date