Skip to main content

ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണം നടത്തി

 

                                                                കല്‍പ്പറ്റ ഗവ.ഐ.ടി.ഐ.യിലെ എന്‍.എസ്.എസ്. യൂണിറ്റും, എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി കളക്‌ട്രേറ്റില്‍ ഊര്‍ജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണത്തില്‍ പുതിയ തലമുറ വരും കാലത്തിന് മാതൃകയാകണമെന്നും എം.എല്‍.എ പറഞ്ഞു. ഇതര സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഊര്‍ജ്ജസംരക്ഷണം മാതൃകാ പരമാണ്.   സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തുന്നത് ശ്ലാഘനീയമാണെന്നും മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു.  ഇതോടനുബന്ധിച്ച് ഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍കരണവും സിഗ്നേച്ചര്‍ ക്യാമ്പെയിനും ലഘുലേഖ വിതരണവും  നടത്തി. ദേശീയ ഊര്‍ജ്ജ സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡിസംബര്‍ 14 വരെ വിവിധ പരിപാടികള്‍ നടക്കും.

date