Skip to main content

മോട്ടോർ വാഹന നികുതി കുടിശിക  ഒറ്റത്തവണ തീർപ്പാക്കൽ

 

ആലപ്പുഴ: 2016 ജൂൺ 30 വരെ അഞ്ചുവർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങൾക്ക്  കുടിശിക നികുതി ഒറ്റത്തവണയായി അടയ്ക്കാൻ അവസരം. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് അവസാനത്തെ അഞ്ചുവർഷത്തെ നികുതിയും അധിക ടാക്‌സും പലിശയും ഉൾപ്പടെയുള്ള ആകെ തുകയുടെ 20 ശതമാനം മാത്രം നികുതി അടച്ചാൽ മതി. നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മേൽപ്പറഞ്ഞ തുകയുടെ 30 ശതമാനം നികുതി അടച്ചാൽ മതി. ഒറ്റത്തവണ തീർപ്പാക്കലിന് ഡിസംബർ 31വരെ അവസരം ലഭിക്കും. വിശദവിവരം mvdkerala,gov.in 

date