Post Category
മണക്കടവ് വിയറില്‍ 3225 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4025 ഘനയടി ജലം
മണക്കടവ് വിയറില്‍ ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ ആറ് വരെ 3225 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 4025 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്.
. ലോവര്‍ നീരാര്‍ -108.50(101.07), തമിഴ്നാട് ഷോളയാര്‍ - 1564.15 (388.97) , കേരളാ ഷോളയാര്‍ -5210.10(110.35), പറമ്പിക്കുളം - 10897.58(144.05), തൂണക്കടവ് - 529.72(101.18), പെരുവാരിപ്പള്ളം - 584.11 (101.42), തിരുമൂര്‍ത്തി - 1339.43(129.36), ആളിയാര്‍ - 1800.12(296.41).
date
- Log in to post comments