ജില്ലാ പഞ്ചായത്തിന്റെ മൂന്ന് വര്‍ഷം: സുവനീര്‍ പ്രകാശനം ചെയ്തു
കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സുവനീര്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു.
2018ലെ മികച്ച കഥാചിത്രത്തിന്റെ സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഷെരീഫ് ഈസയ്ക്ക് കോപ്പി നല്‍കിയായിരുന്നു പ്രകാശനം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മാതൃകാപരവും നൂതനവുമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഒരു തദ്ദേശ സ്ഥാപനത്തിന് വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ ഏതെല്ലാം മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ നേര്‍സാക്ഷ്യമാണ് സുവനീറെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ നന്‍മയും പുരോഗതിയും ലക്ഷ്യമാക്കിയുള്ള വികസന പദ്ധതികള്‍ക്കായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷം ജില്ലാ പഞ്ചായത്ത് ഊന്നല്‍ നല്‍കിയതെന്ന് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച് അവയില്‍ നിന്ന് മികച്ചവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ സാധിച്ചുവെന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തന്‍-ദ ലവര്‍ ഓഫ് കളര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷെരീഫ് ഈസയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സുവനീര്‍ ഡിസൈന്‍ ചെയ്ത പി ബിജീഷിന് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, അംഗങ്ങളായ പി പി ഷാജിര്‍, അജിത് മാട്ടൂല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments