Skip to main content

പ്രായോഗിക പരീക്ഷ

കാക്കനാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡിലെ ഡ്രൈവര്‍ ഗ്രേഡ് II / ഡ്രൈവര്‍ (എല്‍.ഡി.വി) (എന്‍.സി.എ ധീവര, ഈഴവ, കാറ്റഗറി നമ്പര്‍. 599/2015, 600/2015) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഒരു പ്രായോഗിക പരീക്ഷ (H ടെസ്റ്റ്, റോഡ് ടെസ്റ്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന) ഡിസംബര്‍ 15 ന് രാവിലെ ആറു മണി മുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി (നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്) എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും കറണ്ട് ഡ്രൈവിംഗ് ലൈസന്‍സുമായി ഡിസംബര്‍ 15 ന് രാവിലെ ആറിന് കൊല്ലം ആശ്രാമം മൈതാനത്ത് ഹാജരാകണം. 

date