Skip to main content

ഓണം-ബക്രീദ് ഖാദി മേള സമ്മാനവിതരണം 18ന്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ഖാദി കമ്മീഷന്‍ അംഗീകൃത ഖാദി സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ ഓണം-ബക്രീദ് ഖാദി മേളയുടെ സ്വര്‍ണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം ഡിസംബര്‍ 18 ന് രാവിലെ 11 ന് കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സമ്മാനാര്‍ഹരായവര്‍ കൂപ്പണുമായി ഖാദി ബോര്‍ഡുമായോ ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടണം.

 പി.എന്‍.എക്‌സ്.5305/17

date