Post Category
സര്‍വ്വെയര്‍ ഗ്രേഡ് 2: ഒറ്റത്തവണ വെരിഫിക്കേഷന്
കൊച്ചി: സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 415/2015) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഡിസംബര്‍ ഏഴിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒടത്തവണ വെരിഫിക്കേഷന് ഡിസംബര്‍ 15, 18, 19, 20, 21, 2018 ജനുവരി മൂന്ന്, നാല് തീയതികളില്‍ പി.എസ്.സി യുടെ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ലഭിച്ചിട്ടുളള എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ പരിശോധിച്ച് അതത് ദിവസങ്ങളില്‍ പി.എസ്.സി ഓഫീസില്‍ ഹാജരാകണം.
date
- Log in to post comments