Skip to main content

ജില്ലാ പദ്ധതി: ഉപസമിതികള്‍  21ന് റിപ്പോര്‍ട്ട് അവതരിപ്പിക്കും     

ജില്ലാ പദ്ധതിയുടെ കരട് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ഉപസമിതികള്‍ ഡിസംബര്‍ 21ന് രാവിലെ 10 മുതല്‍ ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍  പങ്കെടുക്കും. യോഗത്തില്‍ ഉപസമിതി ചെയര്‍പേഴ്‌സന്‍മാര്‍, വൈസ് ചെയര്‍പേഴ്‌സന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
    യോഗത്തിലേക്ക് സംസ്ഥാന തലത്തില്‍ രൂപീകരിച്ച റിസോഴ്‌സ് ടീം അംഗങ്ങളേയും മറ്റ് വിദഗ്ധരേയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ജില്ലാ പദ്ധതി നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം പ്രാദേശിക സര്‍ക്കാറുകള്‍ 2018-19 വാര്‍ഷിക പദ്ധതി തയാറാക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
പി എന്‍ സി/4717/2017
 

date