Skip to main content

ലഹരി വില്‍പ്പന തടയുന്നതിന് പരിശോധന ശക്തമാക്കും

ശബരിമല തീര്‍ഥാടന കാലത്ത് വ്യാജമദ്യത്തിന്‍റെയും കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെയും വില്പന തടയുന്നതിന് പരിശോധന ശക്തമാക്കാന്‍ ഡെപ്യുട്ടി കളക്ടര്‍ പി.ടി. ഏബ്രഹാമിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. വിദ്യാര്‍ഥികള്‍ക്കായി ലഹരി ബോധവത്കരണ ക്ലാസുകള്‍ നടത്തും. മയക്കുമരുന്നിന്‍റെ വില്പ്പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍ക്കും എക്സൈസ് വകുപ്പുമായി ബന്ധപ്പെടാം. വിവരം നല്‍കുന്ന ആളിന്‍റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. ഒരു മാസത്തിനിടയില്‍ എക്സൈസ് വകുപ്പ് ജില്ലയില്‍ 921 റെയ്ഡുകള്‍ നടത്തിയതില്‍ 152 അബ്കാരി കേസുകളും 13 എന്‍ ഡി പി എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 154 പ്രതികളെ അറസ്റ്റു ചെയ്തു. 113 ലിറ്റര്‍ വിദേശമദ്യം പിടികൂടി. 627 ലിറ്റര്‍ കോടയും 78 ലിറ്റര്‍ അരിഷ്ടവും 14 ലിറ്റര്‍ കള്ളും 15 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. കൂടാതെ 189 കിലോ പുകയില ഉത്പന്നങ്ങളും വിവിധയിടങ്ങളില്‍ നിന്നായി പിടികൂടി. 3134 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 10 എണ്ണം പിടിച്ചെടുത്തു. വിദേശ മദ്യശാലകളില്‍ 33 ഉം ബീര്‍ വൈന്‍ പാര്‍ലറുകളില്‍ 32 ഉം ബാര്‍ ഹോട്ടലുകളില്‍ 17 ഉം കള്ളുഷാപ്പുകളില്‍ 414 ഉം തവണ പരിശോധന നടത്തി. 54 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. കോപ്ട ആക് ട് പ്രകാരം 464 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 93,200 രൂപ പിഴ ചുമത്തി. പൊലീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഏഴു കേസുകള്‍ അബ്കാരി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 229 കേസുകളും കോപ്ട ആക് ട് പ്രകാരം 608 കേസുകളും മദ്യപിച്ച് വാഹനം ഓടിച്ചതിന് 1178 കേസുകളും രജിസ്റ്റര്‍ ചെയ്തു. യോഗത്തില്‍ ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ കെ. മുഹമ്മദ് റഷീദ്, നാര്‍കോട്ടിക്സെല്‍ ഡി വൈ എസ് പി ആര്‍.പ്രദീപ്കുമാര്‍, ഡെപ്യുട്ടി ഡിഎംഒ ഡോ.റ്റി. അനിത കുമാരി, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ എന്‍.കെ മോഹന്‍കുമാര്‍, സമിതി അംഗങ്ങളായ എം ബി സത്യന്‍, സോമന്‍, പി.വി എബ്രഹാം വര്‍ഗീസ്, പി.എസ് ശശി, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, ഭേഷജം പ്രസന്നകുമാര്‍, ജോണ്‍ യോഹന്നാന്‍, നൗഷാദ്, പി കെ ഗോപി, എം.കെ ഗോപി, എം.ജെ രാജു, എസ് സുനില്‍കുമാരപിള്ള, ഫാ.ഗീവര്‍ഗീസ് ബ്ളാഹേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 2917/17)

date