Skip to main content

 കയര്‍ തൊഴിലാളികള്‍ ആബി ഇന്‍ഷുറന്‍സ്,    ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. 

 

          എല്‍.ഐ.സി.ഓഫ് ഇന്ത്യ സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിയിട്ടുള്ള ആം ആദ്മി ബീമായോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികള്‍ തങ്ങളുടെ ആധാറും, ബാങ്ക് അക്കൗണ്ടും, പോളിസിയുമായി ബന്ധിപ്പിക്കണം. ഇതിനായി തൊഴിലാളികള്‍ ഡിസംബര്‍ 31 നകം  ഇന്‍ഷുറന്‍സ് കാര്‍ഡും, ബാങ്ക്പാസ്സ്ബുക്കും, ആധാറുമായി അക്ഷയകേന്ദ്രങ്ങളില്‍ എത്തി ആധാര്‍ ലിങ്കു ചെയ്യണം. വര്‍ദ്ധിപ്പിച്ച നിരക്കിലുളള ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് ആധാറും ബാങ്ക് അക്കൗണ്ടും പോളിസിയുമായി ലിങ്കു ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date