കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ശിൽപശാല
ആലപ്പുഴ: കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന ശുചിത്വ ഭാരതം അടക്കമുള്ള വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ ആർ. ഉണ്ണികൃഷഷ്ണൻ പരിപാടി ഉദ്്ഘാടനം ചെയ്തു. ശുചിത്വ ബോധവത്ക്കരണത്തെ കുറിച്ച് ശുചിത്വ മിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ വേണുഗോപാലും കരിയർ ഗൈഡൻസിനെ കുറിച്ച് യൂണിസെഫ് കൺസൾട്ടന്റ് ബേബി അരുണും ക്ലാസ്സുകൾ എടുത്തു. കേന്ദ്ര ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ. സി. പൊന്നുമോൻ സ്വാഗതം ആശംസിച്ചു. കേന്ദ്ര സോംഗ് ആന്റ് ഡ്രാമ കലാകാരൻ തണ്ണീർമുക്കം സദാശിവൻ കഥാപ്രസംഗം അവതരിപ്പിച്ചു.
ക്ഷേമനിധി കുടിശിക മാർച്ച് 15നകം അടയ്ക്കണം
ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ജില്ലയിലെ എല്ല സ്ഥാപനമുടമകളും ക്ഷേമനിധി കുടിശിക മാർച്ച് 15നകം ഒടുക്കി വിവരം ജില്ല ഓഫീസിൽ അറിയിക്കണം. കുടിശിക ഒടുക്കാത്തവർക്കെതിരെ റിക്കവറി നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477-2230244.
ജാഗ്രത സമിതിക്ക് തുടക്കമായി
തണ്ണീർമുക്കം : തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ജാഗ്രത സമിതി തുടങ്ങി. 23 വാർഡുകളിലും സമതികൾ രുപീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും വയോജനങ്ങൾക്കെതിരെയുമുള്ള അതിക്രമങ്ങൾ തടയുന്നതിനും മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളെടുക്കാനുമാണ് ജാഗ്രത സമിതികൾ തുടങ്ങിയത്.500 പേരാണ് സമതിയിലുള്ളത്. പണ്ഡിറ്റ് കറുപ്പൻ ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ സുധർമ്മ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധുവിനു, ഗ്രാമ പഞ്ചയത്തംഗങ്ങളായ കെ.ജെ.സെബാസ്റ്റ്യൻ , സനൽനാഥ് ,സാനു സുധീന്ദ്രൻ, എൻ.വി.ഷാജി എന്നിവർ സംസാരിച്ചു. കിലയിൽ നിന്നുള്ള ഫാക്കൽറ്റി അംഗം സുദർശന ഭായി ക്ലാസ്സെടുത്തു. ഐ.സി.ഡി.എസ് ഓഫിസർ നീതു , സെക്രട്ടറി സാജുമോൻ പത്രോസ് എന്നിവർ പങ്കെടുത്തു.
കടമ്മൻ ഡോക്യുമെന്ററി പുത്തൻ തലമുറക്ക് വേറിട്ടതായി
ആലപ്പുഴ: ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ഇൻഫർമേഷന്-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിൽ ആർ. ജയരാജ് സംവിധാനം ചെയ്ത കവി കടമ്മനിട്ട രാമകൃഷ്ണനെ പറ്റിയുള്ള കടമ്മൻ പുത്തൻ തലമുറക്ക് വേറിട്ട അനുഭവമായി. മലയാള കവിതാ സങ്കല്പത്തിന് പുതിയ ഭാവുകത്വം നൽകിയ കവിയാണ് കടമ്മനിട്ട, തന്റെ ചുറ്റുപാടുകളി ലെ സാധാരണ ജനങ്ങളെ കവിതകളിലൂടെ സാമാന്യ ജനതയിൽ എത്തിക്കുവാൻ കഴിഞ്ഞു എന്നുള്ളത് കടമ്മനിട്ട കവിതയുടെ പ്രത്യേതയാണ്. ചൊൽക്കാഴ്ചയിലൂടെ തന്റെ കവിതകൾക്ക് രുപവും, ഭാവവും നൽകാൻ കഴിഞ്ഞു, അതുപോലെ ഗോത്രവർഗ സംസ്കൃതിയുമായി ബന്ധപ്പെട്ട കലാരുപമായ പടയണിയും, പടയണിപ്പാട്ടുകളും, കടമ്മനിട്ട കവിതയെ സ്വാധീനിച്ചതും, മറ്റും ഡോക്യുമെന്ററിയിൽ നിറഞ്ഞുനിൽക്കുന്നു. കുറത്തി, ശാന്ത തുടങ്ങിയ കവിതകളെയും അതിന്റെ പ്രത്യേകത പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള, കടമ്മനിട്ടയുടെ ഭാര്യ ശാന്തമ്മ രാമകൃഷ്ണണൻ, സഹോദരൻ എം.ആർ ഗോപിനാഥൻ, കടമ്മനിട്ട ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി.കെ.പുരുഷോത്തമൻ പിള്ള തുടങ്ങിയവരുടെ വിവരണവും ഡോക്യുമെന്ററിയിലുണ്ട്.
- Log in to post comments