Skip to main content

വയലാര്‍ പുരസ്കാര ജേതാവ് ടി.ഡി രാമകൃഷ്ണന് അനുമോദനം

 

    പാലക്കാട് ജില്ലാ പബ്ലിക്  ലൈബ്രറിയിലെ മറിയുമ്മ സ്മാരക സെമിനാര്‍ ഹാളില്‍ ഡിസംബര്‍ 16 (ശനി ) വൈകീട്ട് 4.30 ന് വയലാര്‍ പുരസ്കാര ജേതാവ് ടി.ഡി രാമകൃഷ്ണനായി   അനുമോദനം പരിപാടി നടത്തുന്നു. പരിപാടി നിരൂപകന്‍ ആഷാമേനോന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ  ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി.കെ നാരായണദാസ് അധ്യക്ഷനാകും.  പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യ പ്രഭാഷണവും നിരൂപകന്‍ രഘുനാഥ് പറളി ടി.ഡി 'രാമകൃഷ്ണന്‍റെ നോവലുകള്‍' എന്ന വിഷയത്തില്‍ പഠനാവതരണവും നടത്തും. സൂഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്.

date