ഹരിത കേരളം മിഷന് ഒന്നാം വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (14ന്)
ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വെളളയമ്പലം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10ന് നടക്കുന്ന സംസ്ഥാനതല സമ്മേളനം ഹരിതസംഗമം 2017 ല്‍ സഹകരണ- ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ മാത്യു ടി.തോമസ്, വി.എസ്.സുനില്‍കുമാര്‍, കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്, കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാര്‍, എംപിമാര്‍, തദ്ദേശഭരണ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്മേളനത്തില്‍ ഹരിതകേരളം മിഷന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന് തയാറാക്കിയ പുസ്തകം എന്നിവയുടെ പ്രകാശനവും നടക്കും. ഹരിതകേരളം മിഷന് ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടക്കും.
യോഗാനന്തരം ശുചിത്വ-മാലിന്യ സംസ്കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. (പിഎന്‍പി 3350/17)
- Log in to post comments