Skip to main content

തൃശൂര്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജില്‍ പുതിയ മൂന്ന് തസ്തികകള്‍

തൃശൂര്‍ സര്‍ക്കാര്‍ ദന്തല്‍ കോളേജില്‍ പുതുതായി മൂന്ന് തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാലാം വര്‍ഷ ബി.ഡി.എസ്. കോഴ്‌സിനായി ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയും പ്രോസ്‌തോഡോണ്ടിക്‌സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയുമാണ് സൃഷ്ടിച്ചത്.

പി.എന്‍.എക്‌സ്.5314/17

date