Skip to main content

'വിമുക്തി തീം സോംഗ്' പ്രകാശനം ഇന്ന് (ഡിസംബര്‍ 14)

കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ പ്രചാരണത്തിന് 'വിമുക്തി തീം സോംഗ്' വീഡിയോ പ്രകാശനം ഇന്ന് (ഡിസംബര്‍ 14)  വൈകുന്നേരം മൂന്ന് മണിയ്ക്ക് സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ പി.ആര്‍. ചേമ്പറില്‍ തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.  കവി. പ്രൊഫ.വി. മധുസൂദനന്‍ നായര്‍ രചിച്ച്, പണ്ഡിറ്റ് രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച്,  വിജയ് യേശുദാസ് ആലപിച്ച ഗാനം കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ചിത്രീകരണം നടത്തിയത്.  സംവിധാനം : ആര്‍.എസ്. പ്രദീപ്, ക്യാമറ:പെരുമ്പടവം ശ്രീകുമാര്‍.

പി.എന്‍.എക്‌സ്.5318/17

date