Skip to main content

നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് ഡിസംബര്‍ 19ന് എറണാകുളത്ത്

നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഡിസംബര്‍ 19ന് രാവിലെ 10ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയം സംബന്ധിച്ച് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍, ജാഗ്രതാ സമിതികള്‍, പി.ടി.എ പ്രതിനിധി/രക്ഷകര്‍ത്താവ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോളേജുകളിലെയും എന്‍.എസ്.എസ് സെല്‍, സര്‍ക്കാരിതര സംഘടനാപ്രതിനിധികള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. 

പി.എന്‍.എക്‌സ്.5320/17

date