Skip to main content

സമഗ്ര കുടിവെള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം  15ന് മന്ത്രി മാത്യു റ്റി. തോമസ് നിര്‍വഹിക്കും 

 

    ചിറ്റൂര്‍ തത്തമംഗലം നഗരസഭ  - വടവന്നൂര്‍ ഗ്രാമപഞ്ചായത്ത്, ഷൊര്‍ണ്ണൂര്‍ നഗരസഭ - വാണിയംകുളം ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഡിസംബര്‍ 15ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ് നിര്‍വഹിക്കും. രാവിലെ 10ന് നടക്കുന്ന ചിറ്റൂര്‍ തത്തമംഗലം - വടവന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനത്തില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. അധ്യക്ഷനാകും. കെ.ബാബു എം.എല്‍.എ. മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ റ്റി.എസ്.തിരുവെങ്കിടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,  പങ്കെടുക്കും. 15 കോടി ചെലവില്‍ നിര്‍മിക്കുന്ന ചിറ്റൂര്‍ തത്തമംഗലം - വടവന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയില്‍ 65357 പേര്‍ ഗുണഭോക്താക്കളാകും. ചിറ്റൂര്‍ തത്തമംഗലത്ത്  പ്രതിദിനം എട്ട് ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, വടവന്നൂര്‍ പൊക്കുന്നില്‍ 9.5 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജലസംഭരണി എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
    വൈകിട്ട് 4.30 ന് നടക്കുന്ന ഷൊര്‍ണ്ണൂര്‍-വാണിയംകുളം കുടിവെള്ള പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികളുടെ നിര്‍മാണ ഉദ്ഘാടനത്തില്‍ പി.കെ. ശശി എം.എല്‍.എ. അധ്യക്ഷനാകും. യു.ആര്‍. പ്രദീപ് എം.എല്‍.എ. മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വി.വിമല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.  35 കോടി ചെലവില്‍ നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയില്‍ 131791 പേര്‍ ഗുണഭോക്താക്കളാകും. ഭാരതപ്പുഴയ്ക്ക് കുറുകെ കൊച്ചിന്‍ പാലത്തിന് സമീപം തടയണ,  ഷൊര്‍ണ്ണൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം പ്രതിദിനം 20  ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.

date