Skip to main content

വിവേകാനന്ദ സ്പർശം ജില്ലാതല ഉദ്ഘാടനം  ഡിസംബർ 19ന്; വിപുലമായ പരിപാടികൾ - വിദ്യാർഥികൾക്കായി മത്സരങ്ങൾ - സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ  സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്‌കാരിക പരിപാടികളും സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കുള്ള മത്സരങ്ങളും ഡിസംബർ 19ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കും. ജില്ലയിൽ വിപുലമായ ജനപങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിക്കാൻ കളക്ടറേറ്റിൽ സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് എം.ഡി. ദീപ ഡി. നായരുടെ അധ്യക്ഷതയിൽ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു.

 

പ്ലസ് ടു, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസം, ക്വിസ് മത്സരങ്ങൾ നടത്തും. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ കഥാപ്രസംഗം, നാടകം എന്നിവ അരങ്ങേറും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ, സാക്ഷരത മിഷൻ, ആലപ്പുഴ പ്രസ്‌ക്ലബ്, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ, സ്മാരക സമിതികൾ, എൻ.സി.സി., എൻ.എസ്.എസ്., സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, കോളജുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബർ 19ന് രാവിലെ 9.30ന് സ്‌കൂളുകളിൽ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്ന് സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ പ്രാധാന്യം വിശദീകരിക്കും. ഇതു സംബന്ധിച്ച് സ്‌കൂളുകൾക്ക് നിർദേശം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. തകഴി, ആശാൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതികളുടെയും ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

 

പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനചലച്ചിത്ര വികസന കോർപറേഷൻ  മാനേജിങ് ഡയറക്ടർ വിശദീകരിച്ചു. പരിപാടികളുടെ നടത്തിപ്പിന് ജില്ലാ കളക്ടർ ടി.വി. അനുപമ ചെയർമാനായ വിപുമായ സംഘാടക സമിതി രൂപീകരിച്ചു. 

 

എ.ഡി.എം. മോൻസി മോൻസി പി. അലക്‌സാണ്ടർ, ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നായർ, രാമകൃഷ്ണ മഠാധിപതി സ്വാമി ഭൂവനത്മാനന്ദ, കല്ലേലി രാഘവൻപിള്ള,  ചുനക്കര ജനാർദ്ദനൻ നായർ, ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി. മനോജ് കുമാർ, ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ജലജ ചന്ദ്രൻ, പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ എ. അരുൺകുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. സെബാസ്റ്റ്യൻ, ഷിൽജ സലീം, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. സുമ, ജമീല പുരുഷോത്തമൻ, പ്രസ് ക്ലബ് ഭാരവാഹികളായ  വി.എസ്. ഉമേഷ്, ജി. ഹരികൃഷ്ണൻ, എ.ഡി.സി. ജനറൽ പ്രദീപ് കുമാർ, സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പൽ ഡോ. ഷീന ജോർജ്ജ്, കുമാരനാശൻ സ്മാരക സമിതി സെക്രട്ടറി  പ്രൊഫ. കെ. ഖാൻ, അലിയാർ എം. മാക്കിയിൽ, മാലൂർ ശ്രീധരൻ, ശാസ്ത്ര സാഹിത്യ ജില്ലാ പരിഷത്ത് പ്രസിഡന്റ് എൻ.ആർ. ബാലകൃഷ്ണൻ, ജവഹർ ബാലഭവൻ ഡയറക്ടർ എസ്. വാഹിദ, കുഞ്ചൻ സ്മാരക സെക്രട്ടറി വിപിൻദാസ്, വിവിധ വകുപ്പു മേധാവികൾ, രാഷ്ട്രീയ കക്ഷി-സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

(പി.എൻ.എ.3018/17)

 

 

 

date