Skip to main content
ഫോട്ടോ(2) നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ദേശീയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കെ.വിഗ്നേഷിന് അസിസ്റ്റന്‍റ്  കളക്ടര്‍ ശ്രീധര്‍ ചാമകുറി പ്രശസ്തി പത്രവും  മെമ്മൊന്‍റൊയും വിതരണം ചെയ്യുന്നു.   

പ്രസംഗ മല്‍സരത്തില്‍ കെ.വിഗ്നേഷിന് ഒന്നാം സ്ഥാനം

 

    റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ദേശീയ പ്രസംഗ മല്‍സരത്തില്‍ വടക്കന്തറ സ്വദേശി കെ.വിഗ്നേഷിന് ഒന്നാം സ്ഥാനം ലഭിച്ചു. ആലത്തൂര്‍ പാടൂരിലെ അഖില, പട്ടാമ്പിയിലെ ഫാത്തിമ ജാബിന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി .എ.ഡി.എം. എസ്. വിജയന്‍ പ്രസംഗ മല്‍സരം ഉദ്ഘാടനം ചെയ്തു.  നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോ-ഓഡിനേറ്റര്‍ എം. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. ഡോ.പാര്‍വതിവാര്യര്‍, പി.സന്തോഷ്കുമാര്‍, ഡോ. പി.എന്‍. ജയരാമന്‍, പി. സുരേഷ്കുമാര്‍ എന്‍.കര്‍പ്പകം എന്നിവര്‍ പ്രസംഗിച്ചു.  വിജയികള്‍ക്കുളള 5,000, 2,000,1000 രൂപ  രൂപ ക്രമത്തില്‍ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും  മെമ്മൊന്‍റൊയും  അസിസ്റ്റന്‍റ്  കളക്ടര്‍ ശ്രീധര്‍ ചാമകുറി വിതരണം ചെയ്തു. 
    ജില്ലയിലെ 18-29 പ്രായപരിധിയിലുളള 23 യുവതീ-യുവാക്കളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ 23ന് ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാതല മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ   കെ. വിഗ്നേഷ് പങ്കെടുക്കും.  

 

date