Skip to main content

യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ ക്യാമ്പ് 29ന്

 

യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാംമ്പ് മാർച്ച് 29ന് തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. പോസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയിൽ വരുന്ന കേസുകളും, യൂണിവേഴ്‌സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കനുസൃതമായി ഫയലിൽ സ്വീകരിക്കുമെന്ന് യൂണിവേഴ്‌സിറ്റി & ഫുഡ് സേഫ്റ്റി അപ്പലേറ്റ് സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 968/19

date