Skip to main content
കാസര്‍കോട് ഗവ.ഐടിഐ, കയ്യൂര്‍ ഇകെഎന്‍എം ഗവ.ഐടിഐ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ഊര്‍ജസംരക്ഷണ പരിപാടി എഡിഎം.എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യുന്നു.

ഊര്‍ജ്ജസംരക്ഷണ ദിനം: ബോധവത്ക്കരണ പരിപാടി നടത്തി

ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി  കളക്ടറേറ്റില്‍ ഏകദിനബോധവല്‍ക്കരണ പരിപാടി നടത്തി. വ്യവസായ പരിശീലനവകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം സെല്‍ എന്നിവയുടെ സഹകരണത്തോടെ കാസര്‍കോട് ഗവ.ഐടിഐ, കയ്യൂര്‍ ഇകെഎന്‍എം ഗവ.ഐടിഐ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി എഡിഎം.എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവ.ഐടിഐ വൈസ് പ്രിന്‍സിപ്പാള്‍ ഫിലോമിന ജെഫി ജെന്നിഫര്‍ അധ്യക്ഷതവഹിച്ചു. കെ.അനീഷ്, യു.സജിത്ത്, കെ.സജീഷ്, അഹമ്മദ് കബീര്‍ എന്നിവര്‍ പങ്കെടുത്തു. ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട് ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും എഡിഎം നിര്‍വഹിച്ചു. 
തുടര്‍ന്ന് ഐടിഐയിലെ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളിലെത്തി ഊര്‍ജ സംരക്ഷത്തിന്റെ ആവശ്യകതയും ഊര്‍ജം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചുമുള്ള ലഘുലേഖകളും സ്റ്റിക്കറും വിതരണം ചെയ്തു. 

 

date