Skip to main content

ലഹരിക്കെതിരെ  നൃത്തചുവടുകളുമായി ജില്ലയിലെ 13 കോളേജുകള്‍  ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 17ന് 

 

കൊച്ചി: ജില്ലാ ഭരണകൂടം, ഡിറ്റിപിസി,  എക്‌സൈസ് വകുപ്പ് എന്നിവ സംയുക്തമായി കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്  ലഹരി വിരുദ്ധ സന്ദേശ പ്രചാരണ കലാപരിപാടി സംഘടിപ്പിക്കുന്നു. 'ലഹരിക്കെതിരെ നൃത്ത ചുവടുകള്‍'  എന്ന  പേരില്‍ ജില്ലയിലെ 13 ഓളം കോളേജുകളിലെ കലാകാരന്‍മാരായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന വ്യത്യസ്തങ്ങളായ  കലാരൂപങ്ങള്‍ ഡിസംബര്‍ 17ാം തിയതി വൈകിട്ട് 6 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്നു. ലഹരി വര്‍ജിക്കുകയെന്ന ആശയമാണ് കോളേജുകള്‍ നൃത്ത രൂപത്തില്‍  ആവിഷ്‌ക്കരിക്കുന്നത്.  ഏറ്റവും മികച്ച മൂന്നു കലാരൂപങ്ങള്‍ക്ക് 10,000, 7,500, 5,000   എന്നീ പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുകയും കൂടാതെ പങ്കെടുക്കുന്ന ടീമുകള്‍ക്ക് എല്ലാ പേര്‍ക്കും പരമാവധി 5,000 രൂപയും നല്‍കുന്നതാണ്. 

ലഹരി വിരുദ്ധ സന്ദേശത്തെ ആസ്പദമാക്കിയുള്ള പോസ്റ്റര്‍ എക്‌സിബിഷനും  പരിപാടിയുടെ  ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സജ്ജീകരിക്കുന്നുണ്ട്. പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

date