Skip to main content

പുതിയ റേഷന്‍ കാര്‍ഡ് വിതരണം 

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍കാര്‍ഡിനു വേണ്ടി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പുതിയ റേഷന്‍ കാര്‍ഡ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 10 നും മൂന്നിനുമിടയില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യുന്നതാണെന്ന് താലക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ടോക്കണ്‍ നം. 3000 മുതല്‍ 4000 വരെ - മാര്‍ച്ച് 28 നും,  നം. 4001 മുതല്‍ 4500 വരെ- മാര്‍ച്ച് 29 നും,  നം. 4501 മുതല്‍ 5000 വരെ- മാര്‍ച്ച് 30 നുമാണ്.   അപേക്ഷകര്‍ പഴയ റേഷന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡിന്റെ വില, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.   ന്യൂനതകള്‍ കാരണം അപേക്ഷ നിരസിച്ചവര്‍ക്കുള്ള കാര്‍ഡ് വിതരണ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

date