Skip to main content

ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം :  ഭര്‍ത്താവിന് പത്ത് വര്‍ഷം തടവും പിഴയും

 

    കുടുംബ വഴക്കിനെ തുടര്‍ന്ന് 2016 മാര്‍ച്ച് നാലിന് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നൂറണി പട്ടാണി സ്ട്രീറ്റില്‍ മിഠായി വീട്ടില്‍ നാസറിനെ  പത്ത് വര്‍ഷം കഠിന തടവിനും 1.5 ലക്ഷം പിഴയ്ക്കും ശിക്ഷിച്ചു. പാലക്കാട് അസിസ്റ്റന്‍റ് സെഷന്‍സ് കോടതി ജഡ്ജിയാണ് ഐ.പി.സി 307 വകുപ്പ് പ്രകാരം ശിക്ഷ വിധിച്ചത്. പിഴ നല്‍കിയില്ലെങ്കില്‍ എട്ട് മാസം അധിക തടവ് അനുഭവിക്കണം. 17 സാക്ഷികളെ വിസ്തരിക്കുകയും പത്ത് രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ  ആര്‍.ആനന്ദ്, കെ. അരവിന്ദാക്ഷന്‍ എന്നിവര്‍ ഹാജരായി. ടൗണ്‍ സൗത്ത് സി.ഐ സി.ആര്‍ പ്രമോദാണ് അന്വേഷണം നടത്തിയത്. സി.ഐ ആര്‍.മനോജ് കുമാര്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

date